കെ.എസ്.ആര്‍.ടി.സിയുടെ പ്രശ്നങ്ങള്‍ എന്നും ചര്‍ച്ച ചെയ്യുന്ന മലയാളികള്‍ക്ക് ഇത് പുതിയ കാര്യമല്ല. എന്നാല്‍, പല ബാങ്കുകളില്‍ നിന്നു വിവിധ പലിശ നിരക്കുകളില്‍ പണം വായ്പയെടുത്ത് മുന്നോട്ടുപോയ കെ.എസ്.ആര്‍.ടി.സിക്ക് ഇത് വലിയ കാര്യം തന്നെയാണ്. എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 300 കോടി രൂപയുടെ വായ്പയെടുക്കാനാണ് പുതിയ തീരുമാനം.
പലിശയില്‍ നിന്നും പ്രതിമാസ ശമ്പളം നല്‍കുന്നതിനുള്ള തുക ലഭിക്കുമെന്ന രീതിയിലാണ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 15 മുതല്‍ 20 വര്‍ഷത്തേക്ക് വായ്പ എടുക്കാന്‍ ആലോചിക്കുന്നത്. ഇങ്ങനെയാണെങ്കില്‍, രണ്ടുകോടി രൂപവരെ പ്രതിദിനം ലഭിക്കാനാകുമെന്നാണ് കണക്കുക്കൂട്ടുന്നത്. ഇപ്പോഴുള്ള പല ഹ്രസ്വകാല വായ്പകള്‍ക്കും ഉയര്‍ന്ന പലിശ നിരക്കാണ് നല്‍കി വരുന്നത്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ഭീമന്‍ വായ്പ എടുക്കുന്നതിലൂടെ പ്രയോചനമുണ്ടാകുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ നിഗമനം.
Post Your Comments