KeralaLatest News

ഗുരുവായൂര്‍ ക്ഷേത്ര ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് മരവിപ്പിച്ചു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവില്‍ മാറ്റം. വയോധികയോട് അപമര്യാദയായി പെരുമാറിയതിനായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, സസ്പെന്‍ഷന്‍ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവും എത്തി.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ രണ്ടു ജീവനക്കാരെയാണ് സസ്പെന്‍ഡു ചെയ്തിരുന്നത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനു പിന്നാലെ ഉത്തരവ് താത്കാലികമായി മരവിപ്പിക്കുകയായിരുന്നു. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരന്‍ ശിവശങ്കരന്‍, യുഡി ക്ലാര്‍ക്ക് ജയശ്രീ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞദിവസം, ക്ഷേത്രദര്‍ശനത്തിനെത്തിയ വയോധികയെ ജീവനക്കാര്‍ തള്ളിവീഴ്ത്തിയിരുന്നു. നിലത്തുവീണ് തുടയെല്ലുപൊട്ടിയ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button