ഉസ്ബക്കിസ്ഥാന്‍: സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഉസ്ബക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റിന്റെ മകളെ ജയിലിലടച്ചു. മുന്‍ പ്രസിഡന്റ് ഇസ്ലാം കാരിമോവിന്റെ മൂത്ത മകള്‍ ഗുല്‍നാര കാരിമോവിനെ ജയിലിലായത്. കേസില്‍ ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്. ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി, സ്പെയിന്‍ അംബാസഡര്‍, നയതന്ത്ര ഉദ്യോഗസ്ഥ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ഗുല്‍നാര. 595 മില്യണ്‍ ഡോളറാണ് ഗുല്‍നാര അനധികൃതമായി സമ്പാദിച്ചിരിക്കുന്നത്. 869.3 മില്യണ്‍ ഡോളറിന്റെ അനധികൃത സാമ്പത്തിക കൈമാറ്റവും ഇവര്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
Post Your Comments