തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുകളില്‍ വൈറസ് ആക്രമണം. രാജ്യത്ത് ബിഎസ്എന്‍എല്ലിന്റെ സേവനം ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം ഉണ്ടായത്. ശക്തമായ വൈറസ് ആക്രമണത്തെ തുടര്‍ന്ന് പാസ്‌വേര്‍ഡ് മാറ്റാനുള്ള നിര്‍ദേശം ബിഎസ്എന്‍എല്‍ നല്‍കി. ഈ ആഴ്ച്ചയുടെ ആരംഭത്തിലാണ് ഈ പ്രശ്‌നം കണ്ടെത്തിയതെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.
പാസ്‌വേര്‍ഡ് പുതുക്കാതെ ഉപയോഗിക്കുന്ന മോഡങ്ങളിലാണു പ്രധാനമായും വൈറസ് ബാധ കണ്ടെത്തിയതെന്നു ബിഎസ്എന്‍എല്‍ പറയുന്നു. മോഡം വാങ്ങുമ്പോള്‍ തന്നെയുള്ള പാസ്വേര്‍ഡ് ആയ ‘അഡ്മിന്‍’ മാറ്റാത്തവര്‍ക്ക് വൈറസ് ബാധ കാരണമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടതെന്ന് ബിഎസ്എന്‍ എല്‍ അധികൃതര്‍ അറിയിച്ചു. ബിഎസ്എന്‍എല്ലിന്റെ പ്രധാന നെറ്റ്വര്‍ക്കുകളിലോ സെര്‍വറുകളിലോ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ ഔദ്യേഗികമായി അറിയിച്ചു.
Post Your Comments