KeralaLatest NewsNews

സിപിഎം- ബിജെപി സംഘർഷം, ഒരാൾക്ക് വെട്ടേറ്റു

തിരുവനന്തപുരം : ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ സിപിഎം അക്രമം. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്‍റേത് ഉൾപ്പടെ 6 കാറുകൾ അക്രമികൾ അടിച്ചു തകർത്തു. രാത്രി ഒന്നരയോടെയായിരുന്നു സംഭവം. ഓഫീസിന് മുന്നില്‍ മ്യൂസിയം എസ്ഐ അടക്കം അഞ്ച് പോലീകാര്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ കാഴ്ചക്കാരാക്കി മാറ്റിയായിരുന്നു ആക്രമണം നടന്നത്. സംസ്ഥാന അദ്ധ്യക്ഷനെ ലക്ഷ്യം വെച്ച് ഇത് രണ്ടാം തവണയാണ് സംസ്ഥാന ഓഫീസിനു നേരെ അക്രമം നടത്തുന്നത്.

ഓഫീസിന് നേരെ ആക്രമണം നടക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടായിരുന്നു. മൂന്നു ബൈക്കുകളിലായാണ് അക്രമികള്‍ എത്തിയത്. അക്രമികളെ തടയാന്‍ ശ്രമിച്ച ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം ബിജെപി ഓഫീസിന് നേരെ ആക്രമണം ഉണ്ടാകുന്നത്.

ഡിവൈെഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാർഡ് കൗൺസിലറുമായ ഐപി ബിനു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നിൽ. ഈ സമയം ഓഫീസിനു മുന്നി​​​​ൽ മ്യൂസിയം എസ്ഐ അടക്കം 5 പേർ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവിൽ പൊലീസ് ഓഫീസർ മാത്രമാണ് അക്രമികളെ തടയാൻ ശ്രമിച്ചത്. അക്രമികൾ വന്ന ബൈക്കിന്‍റെ നമ്പർ ശേഖരിക്കാൻ ശ്രമിച്ച അദ്ദേഹത്തെ ബിനുവിന്‍റെ നേതൃത്വത്തിൽ ക്രൂരമായി മർദ്ദിച്ചു. ഈ സമയം മറ്റ് പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button