Latest NewsInternational

യുഎഇയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിയത് 9000 ദിര്‍ഹം !!

യുഎഇ: യുഎഇയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് 9000 ദിര്‍ഹം തട്ടിയെടുത്തു. മദ്യപിച്ചെത്തിയ ആള്‍ക്ക് മുന്നില്‍ തങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരാണെന്ന് കാട്ടിയാണ് തട്ടിപ്പ് നടന്നത്. തൊട്ടടുത്തുള്ള എടിഎം കൗണ്ടറില്‍ എത്തിച്ച് ഇയാളില്‍ നിന്നും 9000 രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കുകയായിരുന്നു. മദ്യപിച്ചെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോഴായിരുന്നു ഇവര്‍ തട്ടിപ്പ് നടത്താന്‍ തീരുമാനിച്ചത്. അബുദാബി ക്രിമിനല്‍ കോടതിയും ഇത് ശരിവെച്ചിട്ടുണ്ട്.
 
രഹസ്യ പോലീസ് ഉദ്യോഗസ്ഥരായി അഭിനയിച്ച തട്ടിപ്പുകാര്‍, ലൈസന്‍സില്ലാതെ മദ്യപിച്ചതിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞായിരുന്നു മദ്യപിച്ചയാളെ വിരട്ടിയത്. ഇയാളെ ഭീഷണിപ്പെടുത്തി കാറില്‍ കയറി ദൂരെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതായും, പണം നല്‍കിയാല്‍ വിട്ടയക്കാമെന്നും പറഞ്ഞു. ശേഷം എടിഎമ്മും പിന്‍ നമ്പരും കൈക്കലാക്കി പണം തട്ടുകയായിരുന്നു. ഏഷ്യയില്‍ നിന്നുള്ള ആളാണ് പരാതിക്കാരന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button