
കൊച്ചി: പുതിയ സിനിമയിൽ നായികാ വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത പുതുമുഖ താരത്തെ പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫറായ യുവാവ് അറസ്റ്റിൽ. സിനിമയിൽ നായികാ വേഷം കിട്ടുന്നതിന് മന്ത്രവാദം നടത്തണമെന്ന് പറഞ്ഞാണ് യുവതിയിൽ നിന്നും ഇയാൾ പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു.
യുവനായകന്റെ ചിത്രത്തിൽ അസിസ്റ്റന്റ് സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി വിൻസൺ ലോനപ്പനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത്. ഇപ്പോൾ തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന അമേരിക്കൻ മലയാളിയായ യുവതിയാണ് പീഡനത്തിനിരയായത്. കൂടാതെ, യുവതിയിൽ നിന്നും 33 ലക്ഷം തട്ടിയെടുത്തതായും പരാതിയിലുണ്ട്.
Post Your Comments