Latest NewsIndiaNews

അതിർത്തിയിലെ സേനാ വിവരങ്ങൾ ചോർത്താൻ പാക്ക് ചാരന്മാരുടെ ഫോൺ

ന്യൂഡൽഹി: അതിർത്തിയിലെ സേനാ വിവരങ്ങൾ ചോർത്താൻ പാക്ക് ചാരന്മാരുടെ ഫോൺ. ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യ–പാക്ക് അതിർത്തിയിലെ സേനാവിന്യാസത്തെക്കുറിച്ചു മനസ്സിലാക്കാനായി പാക്കിസ്ഥാൻ ചാരന്മാർ ഫോണിൽ ശ്രമിക്കുന്നതായി കേന്ദ്രമന്ത്രി വെളുപ്പെടുത്തി. കേന്ദ്രമന്ത്രി കിരൺ റിജ്ജുവാണ് ഇക്കാര്യം രാജ്യസഭയിൽ വെളിപ്പെടുത്തിയത്.

ഫോൺ കോളുകൾ രാജസ്ഥാനിലെ ബാർമർ, ജയ്സാൽമർ, ശ്രീഗംഗാനഗർ ജില്ലകളിലെ സർക്കാർ ഓഫിസുകളിലേക്കു എത്തിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. പോസ്റ്റ് ഓഫിസുകളിലും റെയിൽവേ, റവന്യു വകുപ്പ് ഓഫിസുകളിലും സ്കൂളുകളിലും വിളിക്കാറുണ്ട്.

പ്രതിരോധ വകുപ്പിലെയും ജില്ലാ ഭരണകൂടത്തിലെയും ഉന്നത ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തിയാണു വിവരം ചോർത്താൻ ശ്രമിക്കുന്നത്. അതിർത്തിയിലെ സേനാവിന്യാസം പോലെയുള്ള സുപ്രധാന വിവരങ്ങൾ അറിയാവുന്ന ഉദ്യോഗസ്ഥർക്കു ജാഗ്രതാ നിർദേശങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button