ചെങ്ങന്നൂര്‍ : അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ചികില്സയിലായിരുന്നവീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറെ നാളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു ഇവർ. ചെറിയനാട് മുരളീ ഭവനത്തില്‍ മുരളിയുടെ ഭാര്യ അമ്പിളി (42) യാണ് മരിച്ചത്.
കഴിഞ്ഞ ദിവസം അമിതമായ തോതില്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അമ്പിളിയെ ഗുരുതരമായ നിലയിൽ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുത്തു. ഏകമകൻ വരുൺ.വെണ്മണി പോലീസ് കേസെടുത്തു.
Post Your Comments