പട്‌ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിയു ഒരുങ്ങുന്നു. ഇന്ന് വൈകുന്നേരം അഞ്ചിനാണ് മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ. നിതീഷ് കുമാറാണ് തങ്ങളുടെ നേതാവെന്നു വ്യക്തമാക്കിയുള്ള കത്ത് രാജ്ഭവനു ഫാക്‌സ് ആയി അയച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന നേതാവ് സുശീല്‍ മോദി അറിയിച്ചു. പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണു തീരുമാനം എടുത്തത്. ഇടക്കാല തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നു ബിജെപി കേന്ദ്രനേതൃത്വം അറിയിച്ചതായാണു സൂചന.
സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ പ്രതിയായ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാട് സഖ്യകക്ഷിയായ ആര്‍.ജെ.ഡി. പരസ്യമായി തള്ളിയതിന് പിന്നാലെയായിരുന്നു നിതീഷിന്റെ രാജി. ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകനാണ് തേജസ്വി. ബുധനാഴ്ച വൈകിട്ട് രാജ്ഭവനിലെത്തി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിക്കാണ് നിതീഷ് രാജിക്കത്ത് നല്‍കിയത്.
അഴിമതിക്കെതിരായ ഉറച്ച പോരാട്ടത്തിന് നിതീഷിനെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ബി.ജെ.പി.പിന്തുണ തേടുമോയെന്ന ചോദ്യത്തിന് ബിഹാറിന്റെ ഗുണത്തിനാണെങ്കില്‍ അത്തരമൊരു തീരുമാനമെടുക്കാനും മടിയില്ലെന്നായിരുന്നു ജെഡിയുവിന്റെ മറുപടി. രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെയാണ് ജെ.ഡി.യു.പിന്തുണച്ചത്.
Post Your Comments