Latest NewsKeralaNews

ഐഎസിന് കേരളത്തില്‍ വനിതാ വിംഗ് ഉണ്ടെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്: റിക്രൂട്ട് ചെയ്യുന്നതും സ്ത്രീകൾ

കണ്ണൂര്‍: കേരളത്തില്‍ നിന്ന് ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനായി സ്ത്രീകളുടെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. കാസര്‍കോട് ഉദുമയിലെ ആതിര എന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് സ്ത്രീകളുടെ സംഘത്തെക്കുറിച്ച്‌ വിവരങ്ങള്‍ ലഭിച്ചത്. കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് സ്ത്രീകളുടെ ഈ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് സ്വദേശിനിയും കണ്ണൂരില്‍ താമസക്കാരിയുമായ ഒരു സ്ത്രീയാണ് ഇതിന് നേതൃത്വം നൽകുന്നതെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.

നിരോധിത സംഘടനയായ ഒരു സംഘടന പേരു മാറ്റം വരുത്തിയ ശേഷം ഇപ്പോഴും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സംഘടനയാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രത്യേക ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന സ്ത്രീയുടെ മകളും ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ആറു മാസത്തിനിടെ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്നായി ഇരുപതോളം യുവതീ-യുവാക്കളെയാണ് കാണാതായത്. കേരള കൗമുദിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button