ഒരു ചാനല്‍ പരിപാടിക്കിടയില്‍ സന്തോഷ് പണ്ഡിറ്റിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് തുല്യമായി സംസാരിച്ച ഡാന്‍സ് മാസ്റ്റര്‍ പ്രസന്നയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. തന്നെ പരിഹസിച്ച പ്രസന്നയ്ക്ക് കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
”മോനെ ‘മഹാനായ’ പ്രസന്ന കുട്ടാ. ഏലൂര്‍ ജോര്‍ജ് ആകരുത്. എന്തോ എനിക്ക് ജനിച്ചപ്പോള്‍ ഇത്രയ്ക്കുള്ള സൗന്ദരൃമേ ദൈവം തന്നുള്ളു. (അത് എന്റെ കുറ്റമല്ല). എല്ലാവര്ക്കും തന്നെപ്പോലെ ‘Hrithik Roshan’ ആകുവാന്‍ പറ്റുമോ. എന്തായാലും ചത്തു മണ്ണടിഞ്ഞാല്‍ സുന്ദരകുട്ടപ്പനെന്ന് സ്വയം അഹങ്കരിക്കുന്ന നീയും ഞാനും ഒക്കെ ഒരുപിടി മണ്ണാ. ഒരുപിടി ചാരം. ചത്താല്‍ എന്റെയും നിന്റെയുമൊക്കെ പേരൊന്നാ. dead body. keep in mind.. ” സന്തോഷ് പണ്ഡിറ്റ് പ്രസന്നയ്ക്ക് നല്കുന്ന ഉപദേശം.
മഴവില്‍ മനോരമ നടത്തുന്ന ഒരു ഷോയില്‍ അതിഥിയായി എത്തിയ പ്രയാഗാ മാര്ട്ടിന് അവതാരക ഒരു പ്ലക്കാര്‍ഡ് നല്കി. അതില്‍ എഴുതിയിരിക്കുന്ന ആളെ ജഡ്ജസ് പറയുന്ന ക്ലൂ വച്ച് കണ്ടുപിടിക്കണം. അതിനായി ഇദ്ദേഹം ഹാന്‍ഡ്സം ആണോയെന്ന ചോദ്യത്തിന് അല്ലായെന്നു പ്രസന്ന മറുപടി പറഞ്ഞു. സന്തോഷ് പണ്ഡിറ്റ് ആണ് താരമെന്ന് മനസിലാക്കിയ പ്രയാഗ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും തുറന്നുപറഞ്ഞു. ഇതില്‍ പ്രസന്നയ്ക്കെതിരെ വിമര്‍ശനം ശക്തമായി ഉയര്‍ന്നിരുന്നു.
Post Your Comments