ബിഹാര്‍: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാര്‍, രാജി ബിഹാറിന്റെ താല്പര്യം അനുസരിച്ചെന്നാണ് ആദ്യമായി പ്രതികരിച്ചത്. രാജി വെയ്ക്കാതെ മറ്റ് മാര്‍ഗം തന്റെ മുന്നിലില്ല. തേജസ്വിക്കെതിരെ ആര്‍ജെഡി നടപടിയെടുക്കണം. താന്‍ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായും നിതീഷ് കുമാര്‍ പ്രതികരിച്ചു. നിതീഷിന്റെ രാജിയോടുകൂടി ബിഹാറിലെ മഹാസഖ്യം പിളര്‍ന്നു. നിതീഷ് കുമാര്‍ തന്നെ ബിജെപിയോട് ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ട്. ബിജെപി അടിയന്തരമായി പാര്‍ലമെന്ററി യോഗം ചേര്‍ന്നിട്ടുണ്ട്.
Post Your Comments