CricketLatest NewsSports

ലൂസിയാന്‍ ഗോയിന്‍ മുംബൈ എഫ്സിയില്‍

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ നാലാം സീസണില്‍ സെന്‍റ്രല്‍ ഡിഫെന്‍റര്‍ ലൂസിയാന്‍ ഗോയിനെ മുംബൈ എഫ്സിയിൽ ഉള്‍പ്പെടുത്തി. രണ്ട് വര്‍ഷത്തേയ്ക്കുള്ള ഉടമ്പടി ഒപ്പുവച്ചതിലൂടെ 2017-2019 വരെ മുംബൈ എഫ്സിയെ കരുത്തേകാൻ താരം ഉണ്ടാകും. അതോടൊപ്പം തന്നെ അമരീന്ദര്‍ സിംഗിനെയും സെഹ്നാജ് സിംഗിനേയും ടീം നേരത്തേ നിലനിര്‍ത്തിയിരുന്നു. “മുംബൈയ്ക്ക് വേണ്ടി തുടരുന്നതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. അരാധകരുടെയും ടീമിന്‍റെയും പിന്തുണയാണ് ടീമില്‍ തുടരാന്‍ എന്‍റെ പ്രജോതനം”എന്ന് ലൂസിയാന്‍ പറഞ്ഞു.

34 കാരനായ ലൂസിയാന്‍ റൊമാനിയ യു21 നാഷണ്‍ല്‍ ടീമില്‍ കളിക്കുകയും 2 തവണ റൊമാനിയന്‍ കപ്പ് സ്വന്തമാകുകയും ചെയ്തിട്ടുണ്ട്. യു.ഇ.എഫ്.എ ചാമ്പ്യന്‍സ് ലീഗില്‍ ഡിനാമോ ബകര്‍സ്റ്റിയിലും ചൈനീസ് സൂപ്പര്‍ ലീഗില്‍ അലക്സാണ്ടര്‍ ഗുയിമെറസിന്‍റെ കീഴിലും 2016 ഐ.എസ്.എല്ലിനും ശേഷം പെര്‍ത്തി ഗ്ലോറി എഫ്.സിയിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button