അനില്‍ കുര്യാത്തി
പ്രകൃതിയിൽ സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും പുനരുജീവനത്തിന്റെ കാലമാണ് കർക്കടകം. ഇടമുറിയാതെ മഴ പെയ്യുന്ന കർക്കടകത്തിൽ മരുന്ന് സേവിച്ചാൽ കല്പാന്തം സസുഖം എന്നാണ് പഴമൊഴി, അതിജീവനത്തിനു ശരീരത്തെ പാകപ്പെടുത്തന്ന മാസമാണ് കർക്കടകം അതുകൊണ്ടാണ് ആയുർവേദത്തിൽ കർക്കടകത്തെ വിസർജ്യ കാലം എന്ന് പറയുന്നു .
കര്‍ക്കടക ചികിത്സ എന്ന് പറയുന്നത് ഒരു ചികിത്സ മാത്രമല്ല, അതൊരു ജീവിത ചര്യ തന്നെയാണ്. ഗ്രീഷ്മ ഋതുവിൽ നിന്നും വർഷ ഋതുവിലേക്കുള്ള മാറ്റമാണ് കർക്കടക മാസം .ഈ സമയം നമ്മുടെ ശരീരത്തിന് സംഭവിക്കുന്ന ഒരുപാട് മാറ്റങ്ങൾ ഉണ്ട് . ആയുർവേദത്തിൽ ഇതിനെ പ്രതിപാദിക്കുന്നത് ഋതു വര്‍ഷങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നു എന്നാണ് , ഇത് നമ്മുടെ ശരീരത്തെ പലവിധത്തിൽ ബാധിക്കുന്നു അതിനാൽ ശരീരത്തിന്റെ സംതുലനാവസ്ഥ നിലനിലനിർത്തുന്നതിനു വേണ്ടിയാണു ഇത്തരത്തിലുള്ള ചികിത്സ സമ്പ്രദായങ്ങൾ പുരാതന കാലം മുതൽ നിലനിന്നിരുന്നു. ഒരു രോഗവും ഇല്ലാത്തൊരു വ്യക്തിയും എന്തിനു ചികിത്സ ചെയ്യുന്നു എന്നൊരു ചോദ്യം വരാം. കർക്കട ചികിത്സ എന്ന് പറഞ്ഞാൽ ഒരു രോഗിയുടെ രോഗം മാറ്റുക എന്നുള്ളതല്ല ഒരു സ്വസ്ഥന്റെ സ്വാസ്ഥ്യം സംരക്ഷിക്കുക എന്നതാണ് . സ്വസ്ഥൻ എന്നുപറഞ്ഞാൽ രോഗം ഇല്ലാത്തവൻ എന്നാൽ അവന്റെ ആരോഗ്യം സംരക്ഷിക്കുക എന്ന കർമം ആണ് ഈ ചികിത്സ രീതി കൊണ്ട് ഉദ്ദേശിക്കുന്നത് . കര്‍ക്കടക ചികിത്സയുടെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഭക്ഷണ രീതി , ഉഷ്ണവും വീര്യവും ഉള്ള ഭക്ഷണങ്ങൾ ഈ സമയത്തു ഒഴിവാക്കുന്നത് വളരെ ഉത്തമമാണ് .
ശരീരത്തിന്റെ ബലക്ഷയം രോഗപ്രതിരോഗ ശക്തിയും ഏറ്റവും കൂടുതൽ ക്ഷയിക്കുന്നതും ഈ മാസത്തിലാണ് കൂടാതെ കാലാവസ്ഥജന്യമായ രോഗങ്ങൾ ഏറ്റവും കൂടുതൽ സംക്രമിക്കുന്നതും ഈ കാലാവസ്ഥയിൽ തന്നെയാണ്. മോഡേൺ മരുന്നുകളുടെ പ്രസരം ഇല്ലാതിരുന്ന കാലത്തു തന്നെ നമ്മുടെ പൂർവികർ പാലിച്ചിരുന്ന ചില ജീവിത ചര്യയുടെ നല്ല ഒരു ഭാഗം മാത്രമാണ് കർക്കടക കഞ്ഞി .
കര്‍ക്കടക കഞ്ഞിയുടെ ഉപയോഗത്തിനുമുന്നെ തന്നെ ശരീരത്തെ ആ കഞ്ഞിയുടെ പോഷക ഗുണങ്ങൾ ആഗീകരണം ചെയ്യുന്നതിനുവേണ്ടി പാകപ്പെടുത്തുന്ന ഒരു രീതിയുണ്ട്, അതായതു ശരീരത്തിലെ മാലിന്യങ്ങൾ പുറം തള്ളൽ (വിരേചനം ) അതിനു വേണ്ടി നമ്മുടെ വീടുകളിൽ ഉണ്ടാക്കിയിരുന്ന ഒരു മരുന്നുണ്ട്
30 ml ആവണെക്കെണ്ണ , 30 ml കരുണനെച്ചിയില ,(നീര് ) ഒരു ചെറിയ കഷ്ണം ഇഞ്ചി( നീര് ) , ചെറുനാരങ്ങാ നീര് (പകുതി), ഒരു നുള്ളു ഇന്തുപ്പ് ഇവയെല്ലാം കൂടി ഒരു പാത്രത്തിൽ മിക്സ് ചെയ്തതിനു ശേഷം ഒരു പാത്രത്തിൽ ചൂട് വെള്ളത്തിൽ വച്ച് ചൂടാക്കുക . ചെറു ചൂടോടെ കുടിക്കുക. അതിരാവിലെ ഇതുപയോഗിക്കുന്നത് ഉത്തമം ആയിരിക്കും .
കർക്കടക ഔഷധക്കഞ്ഞി
ചെറൂള പൂവാംകുറുന്നില കീഴാർനെല്ലി ആനയടിയൻ തഴുതാമ മുയൽച്ചെവിയൻ തുളസിയില തകര നിലംപരണ്ട മുക്കുറ്റി വള്ളി ഉഴിഞ്ഞ നിക്തകം കൊല്ലി തൊട്ടാവാടി കുറുന്തോട്ടി ചെറുകടലാടി ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരിൽ കഞ്ഞിവെച്ച് കുടിക്കുക. പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവർക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകൾ ഇല്ലെങ്കിലും ഉള്ളതുവെച്ച് കഞ്ഞി തയ്യാറാക്കാവുന്നതാണ്.
കർക്കടക മരുന്ന് കഞ്ഞി
ഞെരിഞ്ഞിൽ, രാമച്ചം, വെളുത്ത ചന്ദനം, ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര് , ചെറു തിപ്പലി, കാട്ടുതിപ്പലി വേര്, ചുക്ക്, മുത്തങ്ങ ,ഇരുവേലി, ചവർക്കാരം, ഇന്തുപ്പ്, വിഴാലരി, ചെറുപുന്നയരി, കാർകോകിലരി, കുരുമുളക്, തിപ്പലി, കുടകപ്പാലയരി, കൊത്തമ്പാലയരി,ഏലക്കായ, ജീരകം, കരിംജീരകം, പെരുംജീരകം. ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്തു ചേർത്ത് പൊടിക്കുക . പർപ്പടകപ്പുല്ല് ,തഴുതാമയില, കാട്ടുപടവലത്തിൻ ഇല, മുക്കുറ്റി ,വെറ്റില, പനികൂർക്കയില,കൃഷ്ണതുളസിയില, 5 എണ്ണം ഇവ പൊടിക്കുക. 10 ഗ്രാം പൊടി , ഇലകൾ പൊടിച്ചതും ചേർത്ത് , 1 ലിറ്റർ വെള്ളത്തിൽ വേവിച്ചു ,250 (മില്ലി) ആക്കി, ഞവരയരി, കാരെള്ള് (5ഗ്രാം) ഇവയും ചേർത്ത് വേവിച്ചു , പനംകൽക്കണ്ടും ചേർത്ത് , നെയ്യിൽ ഉഴുന്നുപരിപ്പ് കറുത്ത മുന്തിരിങ്ങ ഇവ വറുത്തു , അര മുറി തേങ്ങാപ്പാൽ ചേർത്ത് രാവിലെ പ്രഭാതഭക്ഷണത്തിനു പകരമോ വൈകുന്നേരമോ സേവിക്കുക.
Post Your Comments