ന്യൂഡൽഹി: റഷ്യയുടെ പുതിയ പോർ വിമാനമായ മിഗ്–35 സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ.അമേരിക്കൻ കമ്പനി ലോക്ഹീഡ് മാർട്ടിെൻറ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ്-35നേക്കാൾ മികച്ച പ്രഹരശേഷിയും സംവിധാനങ്ങളുമുള്ളതാണ് മിഗ്–35 എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ത്യൻ നാവികസേനയുടെ പ്രധാന യുദ്ധ വിമാനമായ മിഗ് 29 ന്റെ പിൻഗാമിയായി മിഗ് 35 എത്തിയേക്കുമെന്നാണ് വാർത്തകൾ.
ഏതു പ്രതികൂല കാലാവസ്ഥയേയും അനായാസം നേരിടാനാകുന്ന ഇതിന് വേഗവും കണിശതയും കൊണ്ട് ആകാശത്ത് മേൽകൈ നേടാനാകും എന്ന പ്രത്യേകതയുമുണ്ട്. അടുത്ത വർഷത്തോടു കൂടി ആദ്യ മിഗ് 35 റഷ്യൻ എയർഫോഴ്സിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12 മീറ്റർ ചീറക് വിരിവുള്ള വിമാനത്തിന് 7000 കിലോഗ്രാം വരെ ആയുധങ്ങൾ വഹിക്കാനാവും. വിമാനത്തിന്റെ അത്യാധുനിക റെഡാർ സിസ്റ്റത്തിന് വായുവിലൂടെ വരുന്ന ശത്രുക്കളെ 130 മുതൽ 160 കിലോമീറ്റർ അകലെ വെച്ചും വെള്ളത്തിലൂടെ വരുന്നവരെ 300 കിലോമീറ്റർ അകലെ വെച്ചും കണ്ടെത്താൻ സാധിക്കും.
മുപ്പത് ടാർജെറ്റുകളെ ഒരേ സമയം കണ്ടെത്താനും അതിൽ 6 ടാർജറ്റുകളെ ഒരേ സമയം നശിപ്പിക്കാനുമുള്ള കഴിവ് മിഗ് 35നുണ്ട്.വായുവിൽ നിന്ന് വായുവിലേയ്ക്കും വായുവിൽ നിന്ന് കരയിലേയ്ക്കും തെടുക്കാവുന്ന മിസൈലുകള്‍ വഹിക്കാനുള്ള ശേഷിയും മിഗ് 35നുണ്ട്. ഏകദേശം 300 കോടി മുതൽ 350 കോടി രൂപ വരെയാണ് ഒരു വിമാനത്തിന്റെ വില.
Post Your Comments