Latest NewsNewsIndia

ഹല്‍ദിഘട്ടി യുദ്ധത്തില്‍ അക്ബറല്ല വിജയിച്ചതെന്ന് പാഠപുസ്തകം

ജയ്പുർ: ഹല്‍ദിഘട്ടി യുദ്ധത്തില്‍ അക്ബറല്ല വിജയിച്ചതെന്ന് പാഠപുസ്തകം. രാജസ്ഥാന്‍ പാഠപുസ്തകമാണ് അക്ബര്‍ വിജയിച്ച ഹല്‍ദിഘട്ടി യുദ്ധചരിത്രത്തെ മാറ്റിമറിച്ചത്. ചരിത്രത്തെ വരെ മാറ്റി എഴുതിയിരിക്കുന്നത് പത്താംക്ലാസ്സ് കുട്ടികള്‍ പഠിക്കുന്ന സാമൂഹ്യപാഠ പുസ്തകത്തിലാണ്. 2017-18 അക്കാദമിക വര്‍ഷത്തിലാണ് പുതുക്കിയ പാഠപുസ്തകം പുറത്തിറക്കിയത്.

ഹല്‍ദിഘട്ടി യുദ്ധത്തില്‍ രജപുത്ര രാജാവായ മഹാറാണാ പ്രതാപാണ് വിജയിച്ചതെന്ന് സാധൂകരിക്കുന്ന രേഖകളാണുള്ളതെന്ന് അധ്യായം തയ്യാറാക്കിയ ചന്ദ്രശേഖര്‍ ശര്‍മ്മ പറയുന്നു. ‘മുഗള്‍ ദര്‍ബാറിലേക്ക് മഹാറാണാ പ്രതാപിനെ പിടിച്ചു കൊണ്ടു വന്ന് കൊല്ലാനായിരുന്നു അക്ബറിന്റെ പദ്ധതി, അങ്ങനെ രജപുത്ര സാമ്രാജ്യം മുഗള്‍ സാമ്രാജ്യത്തില്‍ ലയിപ്പിക്കുക എന്നതായിരുന്നു അക്ബറിന്റെ ലക്ഷ്യം.

മുഗളര്‍ ഹല്‍ദിഘട്ടി യുദ്ധത്തില്‍ വിജയിച്ചുവെന്ന് പറയാന്‍ കഴിയില്ല. മീവാര്‍ പിടിച്ചെടുത്ത് മുഗള്‍ സാമ്രാജ്യത്തില്‍ ലയിപ്പിക്കുന്നതില്‍ അക്ബര്‍ പരാജയപ്പെട്ടു എന്നാണ് ചരിത്ര രേഖകള്‍. അതിനാല്‍ തന്നെ യുദ്ധ വിജയം റാണാ പ്രതാപിനൊപ്പമാണ്’ ശര്‍മ്മ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button