CinemaMollywoodLatest NewsMovie SongsEntertainment

കൊച്ചിയിലേത് ആദ്യ സംഭവമല്ല; മുന്പ് ഒരു നടി ഫ്ലാറ്റില്‍ ദിവസങ്ങളോളം പീഡിപ്പിക്കപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയില്‍ ആദ്യത്തെ സംഭവമല്ലെന്ന് ആലപ്പി അഷറഫ്. പ്രേം നസീറിന്റെ സിനിമയില്‍ നായികയായി അഭിനയിച്ചിട്ടുള്ള ഒരു നടിയെ അമേരിക്കയില്‍ കൊണ്ടു പോയി ഫ്ലാറ്റിലിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചുവെന്ന് അഷറഫിന്റെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്‌സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആലപ്പി അഷറഫ്.

1982 ല്‍ അമേരിക്കന്‍ പ്രോഗ്രാമിന് പോയപ്പോഴാണ് ആ സംഭവം. അമേരിക്കയില്‍ ഒരു പടത്തിന്റെ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് നായികയെ അവിടെ വരുത്തി. ന്യുയോര്‍ക്കിലെ ഒരു റെഡ്‌സ്ട്രീറ്റിലേക്കാണ് അവരെ കൊണ്ടുപോയത്. അവിടെ ഒരു ഫ്‌ളാറ്റില്‍ അവരെ ദിവസങ്ങളോളം താമസിപ്പിച്ചു പീഡിപ്പിച്ചുവെന്ന് അഷ്‌റഫ്‌ പറയുന്നു. ഫ്‌ളാറ്റില്‍ ദിവസങ്ങളോളം കിടന്ന് അവശ ആയ അവര്‍, ഒടുവില്‍ എങ്ങനോ അവിടുള്ള ആര്‍ട്‌സ് വിജയനെ വിളിച്ചു. ടെലഫോണ്‍സില്‍ എഞ്ചിനീയര്‍ ആയ അദ്ദേഹം എങ്ങനെയോ സ്ഥലം കണ്ടു പിടിച്ചു അവിടെത്തി അവരെ എയര്‍പോര്‍ട്ടില്‍ എത്തിക്കുകയായിരുന്നുവെന്നും ചാനല്‍ അഭിമുഖത്തില്‍ അഷ്‌റഫ്‌ വെളിപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button