CinemaMollywoodLatest NewsMovie SongsEntertainmentKollywood

ഫെഫ്കയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആഷിക് അബു

തിയേറ്ററില്‍ മികച്ച വിജയം നേടിയ ഒരു ചെറിയ ചിത്രമായിരുന്നു ‘സോള്‍ട്ട് ആന്റ് പെപ്പര്‍. തമിഴ് നടന്‍ പ്രകാശ് രാജാണ് ‘സോള്‍ട്ട് ആന്റ് പെപ്പറി’ന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റീമേക്ക് അവകാശം വാങ്ങിയത്. എന്നാല്‍ ഈ ചിത്രത്തിന്‍റെ റീമേക്ക് അവകാശം വില്‍പ്പന നടത്തിയ തുക വാങ്ങിനല്‍കാന്‍ ഫെഫ്ക കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് സംവിധായകന്‍ ആഷിക് അബുവിന്റെ വെളിപ്പെടുത്തല്‍.

സംഭവം ഇങ്ങനെ.. 22 ഫീമെയില്‍ കോട്ടയം ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയത്ത് ശ്യാം, ദിലീഷ് എന്നിവര്‍ക്കൊപ്പം ഫെഫ്കയില്‍ താന്‍ ഇത് സംബന്ധിച്ച പരാതി നല്‍കി. അവരത് ഏറ്റെടുത്തു. പക്ഷേ വാങ്ങിത്തരുന്ന പൈസയുടെ ഇരുപത് ശതമാനം ഫെഫ്കയ്ക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഒടുവില്‍ അത് കൊടുക്കേണ്ടി വന്നുവെന്നും ആഷിക് അബു പറയുന്നു. ”ഇപ്പോള്‍ മഹേഷിന്റെ പ്രതികാരത്തിന് തീയേറ്ററുകളില്‍ നിന്ന് കാശ് കിട്ടാനുണ്ട്. ആ കാശ് മേടിച്ച്‌ കിട്ടണമെങ്കില്‍ തീയേറ്ററുകാരും നമ്മളും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് അഞ്ച് ശതമാനം പൈസ കൊടുക്കണം. ഇത് ഒര്രള്‍ക്ക് മാത്രമായി ഉണ്ടാകുന്ന പ്രശ്നമല്ല. സിനിമാ മേഖലയിലെ ഒരുപാട് പേര്‍ക്ക് സമാനമായ അനുഭവമുണ്ട്. എറണാകുളത്തെ ഏതെങ്കിലും ഗുണ്ടാ ഗാങ്ങിന് കൊടുത്താല്‍ അവരിത് രണ്ട് ശതമാനത്തിന് ചെയ്തു തരുമെന്നും” രോക്ഷത്തോടെ ആഷിക് പറയുന്നു. ലോകത്തൊരിടത്തും ഇത്തരത്തില്‍ ഒരു സംഘടനയും പ്രവര്‍ത്തിക്കുന്നുണ്ടാവില്ലയെന്നും ആഷിക് അബു കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആഷിക് അബുവിന്റെ വെളിപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button