Latest NewsNewsIndia

കേരള മോഡല്‍ പിങ്ക് ബസ്‌ ഇനി ഉത്തര്‍പ്രദേശിലും

സ്ത്രീകള്‍ക്ക് മാത്രമായി ബസ്‌ സര്‍വീസ് സൗകര്യമൊരുക്കി യോഗി സര്‍ക്കാര്‍. സ്ത്രീ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പിങ്ക് നിറത്തിലുള്ള ശീതികരിച്ച ബസ്‌ ഉടന്‍ സര്‍വീസ് ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ മേഖലകളിലേക്കും സര്‍വീസുള്ള ബസില്‍ കണ്ടക്ടര്‍മാര്‍ വനിതകള്‍ ആയിരിക്കും. ഇത് വഴി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാകും. പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ഭയ ഫണ്ടില്‍ നിന്നും 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

2008 ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ‘സഖി’ എന്ന പേരില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ബസ് സര്‍വീസ് ആരംഭിച്ചിരുന്നെങ്കിലും മികച്ച പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button