Latest NewsUSACricketKeralaNewsIndiaInternationalSportsTechnologyVideos

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1. ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന നടിയുടെ പരാതിയില്‍ യുവ സംവിധായകനും നടനുമെതിരെ പോലീസ് കേസ്.

എറണാകുളം സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് പനങ്ങാട് പോലീസ്, സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയും നടന്‍ ശ്രീനാഥ് ഭാസിയ്ക്കെതിരെയും കേസെടുത്തത്. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും, പ്രതിഫലം ആവശ്യപ്പെട്ടപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും വ്യക്തമാക്കിയാണ് യുവതി പരാതി നല്‍കിയത്. 2016ല്‍ ഹണീബീ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

2. ഇന്ത്യയില്‍ ഡ്രൈവര്‍ രഹിത കാറുകള്‍ക്ക് അനുമതി നല്‍കില്ല.

ഡ്രൈവര്‍ രഹിത കാറുകള്‍ രാജ്യത്ത് തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്ന കാരണം പറഞ്ഞാണ് കേന്ദ്രം ഡ്രൈവര്‍ രഹിത കാറുകള്‍ക്ക് അനുമതി നല്‍കാത്തത് . തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന സാങ്കേതിക വിദ്യകള്‍ നമുക്ക് വേണ്ടെന്നും സാങ്കേതിക വിദ്യ അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കണമെന്നും കേന്ദ്ര റോഡ്‌ ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

3. ചൈനീസ്‌ അതിര്‍ത്തിയിലേക്ക് വേഗത്തില്‍ എത്താന്‍ ഇന്ത്യ തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നു. 

ചൈനീസ്‌ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന തവാങ്ങിലെത്താനുള്ള ദൂരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ തുരങ്കം നിര്‍മ്മിക്കുന്നത്. അരുണാചലിലെ 4,170 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സേല പാസിലൂടെയാണു തുരങ്ക പദ്ധതി. തുരങ്കം യാഥാര്‍ഥ്യമാകുന്നതോടെ അസമിലെ തേസ്പുരില്‍ സൈന്യത്തിന്റെ 4 കോര്‍ ആസ്ഥാനത്തുനിന്നു തവാങ്ങിലെത്താനുള്ള സമയത്തില്‍ ഒരു മണിക്കൂറോളം കുറവുണ്ടാകും. തുരങ്കം വരുന്നതിലൂടെ അരുണാചല്‍ പ്രദേശിലെ ബോംദിലയ്ക്കും തവാങ്ങിനുമിടയിലെ 171 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത 13, ഏതു കാലാവസ്ഥയിലും യാത്രായോഗ്യം ആയിരിക്കുകയും ചെയ്യും.
കിഴക്കന്‍ ഹിമാലയത്തിലെ ദുര്‍ഘടമായ വഴികളിലൂടെ അതിര്‍ത്തിയിലെത്താനുള്ള ഇന്ത്യയുടെ പ്രയാസം, തുരങ്കങ്ങള്‍ വരുന്നതിലൂടെ പരിഹരിക്കാനാകുമെന്നാണു വിലയിരുത്തല്‍.

4.കാന്‍സറിനെ സുഖപ്പെടുത്താന്‍ ജീന്‍ തെറാപ്പിയുമായി ഗവേഷകര്‍.

നമ്മള്‍ എല്ലാവരും ഭയത്തോടെ മാത്രം നോക്കി കാണുന്ന രോഗമാണ് കാന്‍സര്‍. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിരിക്കുകയാണ് . കാന്‍സറിനെതിരെ ജീന്‍ തെറാപ്പി എന്ന ആശയമാണ് ഗവേഷകര്‍ രംഗത്ത് കൊണ്ടുവന്നിരിയ്ക്കുന്നത്. ജീവിക്കുന്ന മരുന്ന് എന്ന വിശേഷണമാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ അതിനു നല്‍കിയിരിക്കുന്നത്. ജീന്‍ തെറാപ്പി വഴി കാന്‍സറിനെ സുഖപ്പെടുത്തുന്ന ചികിത്സയെയാണ് ജീവിക്കുന്ന മരുന്ന് എന്ന പേരില്‍ പ്രസിദ്ധമാകാന്‍ പോകുന്നതെന്നാണ് അമേരിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ക്കു വേഗം കൂടുമെന്നാണ് കരുതുന്നത്.

5. ആകാശത്തിലൂടെ ട്രെയിന്‍ ഓടിച്ച് ചൈന. 

തൂണുകളില്‍ തൂങ്ങി കിടക്കുന്ന തരത്തിലുള്ളതാണ് സ്കൈ ട്രെയിന്‍. മണിക്കൂറില്‍ എണ്‍പത് കിലോമീറ്ററാണ് ഈ ആകാശ ട്രെയിനിന്റെ വേഗത. മൂന്ന് മുതല്‍ അഞ്ചു വരെ ബോഗികളുള്ള ആകാശ ട്രെയിനില്‍ മൂന്നൂറ് മുതല്‍ അഞ്ഞൂറ്റി പത്ത് യാത്രക്കാര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ സാധിക്കും. കിഴക്കന്‍ ചൈനയിലെ ഷാന്‍ദോങ് പ്രവിശ്യയില്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടന്നു.

വാര്‍ത്തകള്‍ ചുരുക്കത്തില്‍

1.ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് ചുമതലയേറ്റു.

2.വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ എം.എല്‍.എ വിന്‍സെന്റ്‌ രാജി വെയ്ക്കേണ്ടതില്ലെന്ന് യുഡിഎഫ്.

3.ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും മലയാളി താരം പി.യു. ചിത്രയെ മാറ്റി നിര്‍ത്തിയ നടപടി ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

4.ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ യുവതി ഇമാന്റെ ശരീരഭാരം കുറഞ്ഞു. ഇമാന്‍ ഇനി സാധാരണ ജീവിതത്തിലേക്ക്.

5.കേരള മോഡല്‍ പിങ്ക് ബസ്‌ ഇനി ഉത്തര്‍പ്രദേശിലും. സ്ത്രീ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗി സര്‍ക്കാരിന്റെ നടപടി.

6.വിപണിയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം. ജിഎസ്ടിയുമായി ബന്ധപ്പെട്ട അവ്യക്തത തുടരുന്നതിനാലെന്ന് വ്യാപാരികള്‍.

7. ഇന്ത്യ – ശ്രീലങ്ക ആദ്യ ടെസ്റ്റിന് നാളെ തുടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button