അമ്മാൻ: ഇസ്രയേൽ അൽഅക്സാ മോസ്കിലെ മെറ്റൽ ഡിറ്റക്ടർ നീക്കംചെയ്തു. മോസ്കിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണകാമറകളും മെറ്റൽ ഡിറ്റക്ടറുമാണ് നീക്കം ചെയ്തത്. കിഴക്കൻ ജറൂസലമിലാണ് അൽഅക്സാ മോസ്ക് സ്ഥിതി ചെയുന്നത്. ഇതിനു എതിരെ പ്രതിഷേധം ശക്തമായിരുന്നു. ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തതരത്തിലുള്ള നിരീക്ഷണ സംവിധാനം പകരം ഏർപ്പെടുത്താനാണ് ഇസ്രയേൽ തീരുമാനം. ഇന്നലെ വിശ്വാസികൾ പള്ളിയുടെ വെളിയിലാണ് പ്രാർത്ഥന നടത്തിയത്. മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി.
രണ്ട് ഇസ്രയേലി പോലീസുകാരെ കൊലപ്പെടുത്തിയശേഷം അക്രമികൾ അൽ അക്സാ മോസ്ക് മേഖലയിലേക്ക് ഓടിപ്പോയ സംഭവത്തെത്തുടർന്നാണ് മെറ്റൽ ഡി റ്റക്ടറുകൾ സ്ഥാപിച്ചത്. അക്രമികളെ ഇസ്രയേലി പോലീസ് വെടിവച്ചുകൊന്നു. ഇതെത്തുടർന്നുണ്ടായ സംഘർഷങ്ങളിൽ ഇതിനകം എട്ടുപേർ കൂടി കൊല്ലപ്പെട്ടു.
Post Your Comments