
ഹൈദരാബാദ്: മയക്കുമരുന്ന് കേസില്‍ അകപ്പെട്ട പ്രശസ്ത നടി ചാര്‍മിയുടെ രക്ത സാമ്പിളുകള്‍ അനുമതിയോടെ മാത്രമേ ശേഖരിക്കാവൂവെന്ന് ഹൈക്കോടതി. നടിക്ക് താല്‍ക്കാലിക ആശ്വാസം നല്കുന്ന വിധിയാണിത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രക്ത സാമ്പിളുകള്‍ ശേഖരിക്കാനുള്ള എക്സൈസ് പ്രത്യേക അന്വേഷണ സംഘത്തിന്രെ നീക്കമാണ് കോടതി ഇടപെട്ട് തടഞ്ഞത്. അതെസമയം നിര്ബന്ധപൂര്വെ ആരുടെയും രക്ത സാമ്പിളുകള്‍ ശേഖരിക്കില്ലെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments