
തൃശൂര്‍: മതമൗലിക വാദികളുടെ സെെബര്‍ ആക്രമണത്തിന് ഇരയായ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ഫേസ്ബുക്കില്‍ മോശം പോസ്റ്റിട്ടവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഫേസ്ബുക്കിന് പരാതി നല്‍കി.
വിവരങ്ങള്‍ ലഭിച്ച ശേഷം കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.എസ്.എഫ്.ഐ വച്ച ഫ്ളക്സ് ബോര്‍ഡിലുള്ളത് എം.എഫ്.ഹുസെെന്റെ പ്രശസ്ത ചിത്രമാണെന്ന് കാണിച്ചായിരുന്നു ദീപാ നിശാന്ത് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ദീപയെ വധിക്കുമെന്നുള്ള ഭീഷണികളും ആസിഡാക്രമണ ആഹ്വാനങ്ങളുമായി സൈബര്‍ ക്രിമിനലുകള്‍ കളം നിറഞ്ഞു.
ദീപയുടെചിത്രം മോര്‍ഫ് ചെയ്ത് പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആക്രമണങ്ങള്‍ക്കിടയിലും നിലപാട് തിരുത്താതെ ദീപാ നിശാന്ത് ധൈര്യപൂര്‍വം നിലകൊള്ളുകയായിരുന്നു.
Post Your Comments