മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപറേറ്റിങ് സിസ്റ്റം വിന്‍ഡോസ് 10ലേക്ക് മാറിയവർക്ക് പണികിട്ടി. വിന്‍ഡോസ് 8, 8.1 ആയിരുന്നു തുടക്കത്തില്‍ ഈ കംപ്യൂട്ടറുകളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് വിന്‍ഡോസ് 10 പുറത്തിറങ്ങിയപ്പോള്‍ ഇതിലേക്ക് സൗജന്യമായി മാറിയവർക്കാണ് ഇപ്പോൾ പണി കിട്ടിയിരിക്കുന്നത്.
വിന്‍ഡോസ് 10ന്റെ 1607 അപ്ഡേഷനില്‍ കുടുങ്ങിയിരിക്കുകയാണ് ഇപ്പോള്‍ പല പിസികളും. 18 മാസത്തേക്കാണ് ഓരോ വിന്‍ഡോസ് 10 അപ്ഡേറ്റ് വെര്ഷനുകളിലും സെക്യൂരിറ്റി മെസേജുകള്‍ ലഭിക്കുക. 2016 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ 1607 അപ്ഡേഷന്റെ കാലാവധി അടുത്ത വര്‍ഷം തീരുകയാണ് . ഇതോടെ സുരക്ഷാ അപ്ഡേഷനുകള്‍ വിന്‍ഡോസ് 10ല്‍ അസാധ്യമാകും. അടുത്ത വര്‍ഷം ആദ്യത്തോടെ ഒരു വിഭാഗം വിന്‍ഡോസ് 10 ഉപഭോക്താക്കള്‍ പൂര്‍ണ്ണമായും അപ്ഡേഷന് സാധ്യമല്ലാത്ത അവസ്ഥയിലെത്തും. എന്നാൽ മൈക്രോസോഫ്റ്റിന്റെ ഭാഗത്തു നിന്നും ഇതിനെക്കുറിച്ച് പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.
Post Your Comments