കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരരുടെ മുന്നേറ്റം. താലിബാന്‍ ഭീകരരുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ അഫ്ഗാനിസ്ഥാന്റെ വടക്കന്‍ മേഖലയിലുള്ള രണ്ടു ജില്ലകളുടെ ഭരണം. താലിബാന്‍ തായ്വാര, കോഹിസ്ഥാന്‍ എന്നീ ജില്ലകളുടെ ഭരണമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലകളില്‍ സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലാണ് ഉണ്ടായത്. എന്നാല്‍ ഭീകരരെ തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാര്‍ സേനയ്ക്കായില്ല.
അതേസമയം, താലിബാന്‍ ഭീകരര്‍ കാണ്ഡഹാര്‍ പ്രവിശ്യയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഗ്രാമീണര്‍ക്കു വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി. 70 പേരെ വെള്ളിയാഴ്ച റാഞ്ചിയിരുന്നു. അതിൽ 30 പേരെ കഴിഞ്ഞദിവസം വിട്ടയച്ചു. ബാക്കിയുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് കാണ്ഡഹാര്‍ പോലീസ് മേധാവി സിയാ ദുറാനി പറഞ്ഞു.
Post Your Comments