Latest NewsKeralaIndia

സീതാറാം യെച്ചുരി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കണമെന്ന് വി.എസ്

ന്യൂഡൽഹി: പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കണമെന്ന് വി.എസ് അച്യുതാനന്ദൻ. ഇക്കാര്യം കേന്ദ്രകമ്മിറ്റിയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമാണ് യെച്ചൂരി അടുത്ത മാസം 18 ന് യെച്ചൂരിയുടെ കാലാവധി അവസാനിക്കും . ഈ സാഹചര്യത്തിൽ കാരാട്ട് പക്ഷത്തിന് ഭൂരിപക്ഷമുള്ള പോളിറ്റ് ബ്യൂറോ യച്ചൂരി മത്സരിക്കണ്ട എന്ന നിലപാടാണ് കഴിഞ്ഞ ഞായറാഴ്ചത്തെ യോഗത്തിൽ എടുത്തത്. കേരള ഘടകവും യെച്ചൂരി മത്സരിക്കണ്ട എന്ന നിലപാടിലാണ്.

ഇതിനിടെയാണ് വിഎസ് ഇങ്ങനെയൊരു നിലപാട് എടുത്തിരിക്കുന്നത്. യെച്ചൂരിയുടേതുൾപ്പടെ 6 ഒഴിവുകളാണ് ബംഗാളിൽ ഉള്ളത് അഞ്ചിടത്ത് തൃണമൂൽ കോൺഗ്രസിന് വിജയം ഉറപ്പാണ്. ശേഷിച്ച ഒരു സീറ്റിൽ യെച്ചൂരി മത്സരിക്കുന്നുണ്ടെങ്കിൽ മത്സരിക്കില്ല എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button