Latest NewsNewsInternational

ഡാം തുറന്നുവിട്ടപ്പോൾ ഒഴുകി വന്നത് സ്വർണം; പ്രദേശത്തേക്ക് ജനക്കൂട്ടം ഇരച്ചെത്തുന്നു

അമേരിക്കയിലെ ഏറ്റവും വലിയ അണക്കെട്ടായ (770 അടി) ഒറോവില്ലിന്റെ പദ്ധതിപ്രദേശത്തുള്ള പതിനെണ്ണായിരത്തോളം പേരോട് തത്കാലത്തേക്ക് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിരുന്നു. കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും ഒറോവിൽ ഡാം നിറഞ്ഞുകവിഞ്ഞതിനെ തുടർന്നായിരുന്നു ഇത്. സ്പിൽവേയിലൂടെ വെള്ളം ഒഴുക്കിക്കളയാൻ ശ്രമിച്ചെങ്കിലും കോൺക്രീറ്റ് തകർച്ച കാരണം നടന്നില്ല. അതിനാൽ എമർജൻസി സ്പിൽവേ തുറന്നുവിടേണ്ടി വന്നു. ഇതിന് പിന്നാലെ ഫെതര്‍, യുബ എന്നീ നദികളിൽ ഡാമിന്റെ പണിക്കായി വന്നവർക്ക് സ്വർണത്തരികൾ കിട്ടിത്തുടങ്ങി.

വാർത്ത അറിഞ്ഞതോടെ ജനങ്ങളെല്ലാം ഇങ്ങോട്ടു കുതിച്ചു. പ്രദേശത്ത് ഇത്തരത്തിൽ ശേഖരിക്കുന്ന സ്വർണം വാങ്ങുന്ന ഒരു സ്റ്റോറുമുണ്ട്.. പക്ഷേ വൻതോതിലുള്ള സ്വർണശേഖരം ഇതുവരെ ആർക്കും കിട്ടിയിട്ടില്ല. ഫെതർ നദിയിലും യുബ നദിയിലും വെള്ളത്തിനിടയിൽ കിടന്നു വെട്ടിത്തിളങ്ങുന്ന സ്വർണക്കട്ടികളുടെ ചിത്രങ്ങൾ മുൻപ് പല മാധ്യമങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. വെള്ളം വൻതോതിൽ കുതിച്ചെത്തിയതോടെ ഡാമിന്റെ തീരത്തുള്ള പലരുടെയും കൃഷിയിടവും ഇടിഞ്ഞു പോയിരുന്നു. എന്നാൽ സ്വന്തം കൃഷിയിടത്തിൽ നിന്ന് തന്നെ സ്വർണം അരിച്ചെടുക്കാം എന്നതിനാൽ അതൊരു അനുഗ്രഹമായാണ് പലരും കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button