ന്യൂഡല്‍ഹി: പ്രമുഖ വാര്‍ത്താചാനലായ എന്‍ഡിടിവിയില്‍ നിന്ന് നിരവധിപേരെ പുറത്താക്കി. 70 ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ടെലിവിഷന്‍ ചാനലില്‍ നിന്ന് മൊബൈല്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിയുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് എഡിറ്റോറിയല്‍ സ്റ്റാഫ് അംഗങ്ങള്‍ അറിയിച്ചു.
എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടലിന് യഥാര്‍ത്ഥ കാരണമെന്ന സൂചനയുമുണ്ട്. എന്ഡിവിയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് പരിശോധന നടത്തുകയും വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു. വിധി എന്ഡിടിവിക്കെതിരാണെന്നും പിഴ ശിക്ഷ ചുമത്തിയതായും സംശയിക്കപ്പെടുന്നുണ്ട്. എന്നാല്‍ പിരിച്ചുവിടലും കേസും തമ്മില്‍ ബന്ധമില്ലെന്ന് എന്‍ഡി ടിവി പറയുന്നു.
ചെലവ് ചുരുക്കലിന് ഊന്നല്‍ നല്‍കിക്കൊണ്ട് അഴിച്ചുപണി നടത്താനുള്ള നീക്കമാണ് നടക്കുന്നത്. നിലവാരമേറിയ വാര്‍ത്താവിവരങ്ങള്‍ നല്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചാനല്‍ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.
Post Your Comments