CricketLatest NewsNewsSports

വനിതാ ഐ.പി.എല്ലിനു സമയമായി: മിതാലി

ലോര്‍ഡ്സ്: ഇനി വനിതകളുടെ ഐ.പി.എല്ലിനു അരങ്ങ് ഒരുങ്ങുമോ? ലോകകപ്പ് ഫൈനല്‍ വരെ എത്തിയ ഇന്ത്യന്‍ ടീമിന്റെ വെടികെട്ട് പ്രകടനമാണ് വനിതാ ഐ.പി.എല്‍ സ്വപ്‌നത്തിനു സാഹചര്യം ഒരുക്കുന്നത്. ഇതിനെ പറ്റി ഇംഗ്ലണ്ടിനെതിരായ ഫൈനല്‍ തോല്‍വിക്കുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ദേശീയ ടീം നായിക മിതാലി രാജ് ഇക്കാര്യം സൂചിപ്പിച്ചു. വനിതാ ഐ.പി.എല്‍ ആരംഭിക്കേണ്ട സമയമാണെന്ന് മിതാലി രാജ്. താരങ്ങളുടെ അനുഭവസമ്പത്ത് വര്‍ധിപ്പിക്കാനുള്ള സാഹചര്യം ഐ.പി.എല്ലിലൂടെ ലഭ്യമാകും. അതു വഴി പ്രകടനം മെച്ചപ്പെടുത്താന്‍ കഴിയും.

വനിതാ ബിഗ്ബാഷ് ലീഗ് പോലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും വനിതകള്‍ കളിക്കണമെന്നാണ് ആഗ്രഹമെന്നും മിതാലി പറഞ്ഞു. ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും ബിഗ് ബാഷില്‍ കളിച്ചിട്ടുണ്ട്‌. അതിന്റെ വ്യത്യാസം അവരുടെ കളത്തിലെ പ്രകടനത്തിലുണ്ട്‌. കൂടുതല്‍ താരങ്ങള്‍ ഇങ്ങനെയുള്ള ലീഗില്‍ കളിക്കുന്നത് ടീമിനു ഗുണകരമാണ്. ഇംഗ്ലണ്ടിനെതിരെ നിര്‍ണായക നിമിഷത്തില്‍ താരങ്ങള്‍ സമ്മര്‍ദത്തിലകപ്പെട്ടെന്നും അതാണ് തോല്‍വിയിലേക്ക് നയിച്ചതെന്നും മിതാലി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button