കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത് സഹോദരന്‍ അനൂപിന്റെ വെല്ലുവിളിയെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. ദിലീപ് അറസ്റ്റിലായതിനു ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സഹോദരന്‍ അനൂപ് വെല്ലുവിളിയുമായി രംഗത്ത് എത്തിയിരുന്നു.
ഗൂഢാലോചന ദിലീപിന്റേതല്ല ദിലീപിനെ ഇല്ലാതാക്കാനുള്ളതാണ്. ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടേ, അപ്പോള്‍ ഞങ്ങള്‍ തുടങ്ങും. അനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു. നാടുവിടാന്‍പോലും ആലോചിച്ചു. ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തെളിവില്ല, നൂറു ശതമാനം തെളിവില്ല. അവിടെയും ഇവിടെയും ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. ഇതൊന്നുമല്ല, എല്ലാം കെട്ടിച്ചമച്ചതാണ്. ഇതിന്റെ പേരില്‍ ആളുണ്ട്. വക്കീലും കാര്യങ്ങളുമായി പോകുമ്പോള്‍ സത്യം പുറത്തുവരും. ബിഗ് ട്രാപ്പാണിത്. ഇത് എല്ലാവര്‍ക്കും വരും. ഗൂഢാലോചന നടത്തിയതു ദിലീപല്ല. ദിലീപിനെ കുടുക്കാനാണു ഗൂഢാലോചന നടന്നത്. അനൂപിന്റെ ഈ വീരവാദമാണ് ഇപ്പോള്‍ ദിലീപിന് ജാമ്യം ലഭിയ്ക്കാതെ പോയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്
Post Your Comments