കൊച്ചി ; മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയ സംഭവം കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പള്‍സര്‍ സുനി. നിര്‍മാതാവിന്റെ ഭാര്യയായ നടിയെ 2011ല്‍ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്ന പള്‍സര്‍ സുനി വെളിപ്പെടുത്തി. ജയിലിലേക്ക് കൊണ്ടു വന്നപ്പോഴാണ് സുനി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുനിയെ അടുത്തമാസം രണ്ടുവരെ റിമാന്‍ഡ് ചെയ്തു. സുനിയുടെ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് പരിഗണിക്കുക.
കൊച്ചിയില്‍ ചിത്രീകരണത്തിനെത്തിയ നടിയെ സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനില്ലെന്നും നടിയെ തട്ടിക്കൊണ്ടു പോയി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടാനായിരുന്നു സുനിയുടെ പദ്ധതി. പൊന്നുരുന്നിയിലെ ഡ്രൈവേഴ്‌സ് ക്ലബ് അംഗങ്ങളാണ് ഇതിന് സുനിക്കൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ നടി ഭര്‍ത്താവിനെ വിളിച്ച് വിവരം അറിയിച്ചതോടെ പദ്ധതി പൊളിയുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച ടെമ്പോ ട്രാവലര്‍ വാന്‍ കഴിഞ്ഞദിവസമാണ് പോലീസ് കണ്ടെത്തിയത്. കൃത്യത്തിന് ഉപയോഗിച്ച വാന്‍ തമിഴ്‌നാട്ടിലേക്ക് കടത്തി എന്ന് പ്രതികള്‍ മൊഴി നൽകിയെങ്കിലും. ശാസ്ത്രീയമായി ചോദ്യം ചെയ്തതോടെ പ്രതികളുടെ കള്ളം പൊളിയുകയും പൊലീസിന് വാഹനം കണ്ടെത്താൻ സാധിക്കുകയും ചെയ്തു.
Post Your Comments