ന്യൂഡൽഹി: ഡൽഹി നഗര മധ്യത്തിലെ ലോക് നായക് ഭവനിൽ വൻ തീപിടിത്തം. തിങ്കളാഴ്ച വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയിലാണ് അഗ്നിബാധ ഉണ്ടായത്. നഗരത്തിലെ ഏറ്റവും തിരക്കളുള്ള പ്രദേശങ്ങളിൽ ഒന്നായ ഖാൻ മാർക്കറ്റിനു സമീപമാണ് ലോക് നായക് ഭവൻ. ഈ കെട്ടിടത്തിൽ അനവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ തന്നെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനവും സ്ഥിതി ചെയുന്നത്.
തീയണയ്ക്കാൻ ശ്രമം ഇപ്പോഴും തുടരുകയാണ്. 26 ഫയർ എൻജിനുകളാണ് തീയണയ്ക്കാനുള്ള ദൗത്യത്തിൽ പങ്കുചേരുന്നത്. എസിയിൽനിന്നുണ്ടായ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. കെട്ടിടത്തിൽനിന്നു കനത്ത പുക ഉയരുന്നത് ഭീതി പരത്തുന്നു.
Post Your Comments