തിരുവനന്തപുരം: എം വിന്‍സെന്റ് എംഎല്‍എ വിവാഹവാഗ്ദാനം നല്കി മറ്റൊരു യുവതിയെയും ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോർട്ട് . 20 വര്‍ഷം മുന്‍പ് കന്യാസ്ത്രീ മഠത്തില്‍ ചേരാനായി തിരുവനന്തപുരത്ത് എത്തിയ കോട്ടയം സ്വദേശിയായ യുവതിയെയാണ് വിവാഹ വാഗ്ദാനം നല്കി വിന്‍സെന്റ് പീഡിപ്പിച്ചത്. ഈ സംഭവത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി അന്ന് പരാതി നൽകിയിരുന്നെങ്കിലും ഉന്നത ഇടപടെലിനെ തുടർന്ന് പരാതി ഒതുക്കി തീര്‍ക്കുകയായിരുന്നു.
അതേസമയം, ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ വിൻസെന്റിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ, പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കൂടുതല്‍ ചോദ്യംചെയ്യലിനായി വിന്‍സെന്റിനെ അന്വേഷണസംഘം നാളെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. വിന്‍സെന്റിന്റെ ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും.
Post Your Comments