മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവുമായ വി. ധനഞ്ജയ് കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ബിജെപി വിടുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ബിജെപിയുടെ യുവജവ വിഭാഗത്തിലൂടെയാണ് വി. ധനഞ്ജയ് കുമാര്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1983ൽ എം.എല്‍.എയായി. 1991ല്‍ കോണ്‍ഗ്രസിലെ പ്രമുഖനായിരുന്ന ബി. ജനാര്‍ദ്ദന പൂജാരിയെ പരാജയപ്പെടുത്തി ലോക്സഭയില്‍ എത്തി. മംഗ്ലൂരുവില്‍ നിന്ന് നാലുതവണ എം.പിയായി. മൂന്ന് തവണ കേന്ദ്രമന്ത്രി പദവിയും വഹിച്ചു.
Post Your Comments