Latest NewsIndiaInternational

ലോകത്ത് എയ്ഡ്‌സ് കുറയുന്നു. മരണങ്ങള്‍ ഗണ്യമായി കുറഞ്ഞു !!

പാരീസ്: ലോകത്ത് എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നുതുടങ്ങിയതായി യുഎന്‍ റിപ്പോര്‍ട്ട്. എയ്ഡ്സ് ശാസ്ത്ര കോണ്‍ഫറന്‍സില്‍ ഐക്യരാഷ്ട്രസംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. 2016ല്‍ 10 ലക്ഷം പേരാണ് ലോകത്ത് എയ്ഡ്സ് രോഗം മൂലം മരിച്ചത്. 2005ല്‍ മരണം 19 ലക്ഷമായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എയ്ഡ്സ് ബാധിച്ച് മരിച്ചവരുടെ എണ്ണം പകുതിയോളം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
എയ്ഡ്സിനെതിരെയുള്ള മരുന്ന് കണ്ടെത്തുന്നതിനായി ലോകത്താകമാനം നിരവധി പരിശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എയ്ഡ്സ് ചികിത്സയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. ഇതാണ് മരണനിരക്കില്‍ കുറവ് വരുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ഏറ്റവും അധികം എയ്ഡ്സ് രോഗികളുള്ളത് ആഫ്രിക്കയിലാണ്. ഇവിടെ 2010ല്‍ 30 ശതമാനത്തോളം ആളുകളിലും എച്ച്ഐവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button