കോട്ടയം: അപ്രതീക്ഷിതമായി കര്‍ക്കിടകത്തില്‍ ഉഴവൂര്‍ വിജയനെ നഷ്ടപ്പെട്ടപ്പോള്‍ എന്‍സിപിക്ക് വന്‍ നഷ്ടമാണ്. കാരണം പാര്‍ട്ടിക്ക് ഈ വര്‍ഷം നഷ്ടമാകുന്നത് രണ്ടാമത്തെ കരുത്തനായ നേതാവിനെയാണ്. പാര്‍ട്ടി വക്താവും, ദേശീയ നേതാവുമായ ജിമ്മി ജോര്‍ജിനെയാണ് ഈ വര്‍ഷം ആദ്യം പാര്‍ട്ടിക്ക് നഷ്ടമായത്. ബാംഗളൂരുവിലെ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് പോയ ജിമ്മിയുടെ മരണം അപ്രതീക്ഷിതമായിരുന്നു.
എന്‍സിപിയിലെ കരുത്തരായിരുന്നു ജിമ്മി ജോര്‍ജും, ഉഴവൂര്‍ വിജയനും. ഒറ്റക്കെട്ടായി തീരുമാനം എടുത്തിരുന്നവര്‍. ഇരുവരും പാലാക്കാര് ആയിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പാര്‍ട്ടിക്കുള്ളില്‍ മന്ത്രി പദത്തെ ചൊല്ലി പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ ഇരുവരും ചേര്‍ന്നായിരുന്നു പ്രശ്നം പരിഹരിച്ചത്. ഇത്തരത്തില്‍ പാര്‍ട്ടിയെ ശക്തമായി നിലയുറപ്പിച്ചിരുന്ന നേതാക്കളാണ് പാര്‍ട്ടിയെ വിട്ടുപിരിഞ്ഞത്. അതും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ.
Post Your Comments