മുംബൈ : എംഎൽഎ സ്ഥാനം രാജിവച്ച് എൻസിപി നേതാവ് അജിത് പവാർ. സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതോടെയാണ് മഹാരാഷ്ട്രയിലെ ബാരാമതിയിൽനിന്നുള്ള എംഎൽഎയായ അജിത് പവാറിന്റെ രാജി. മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും ശരത് പവാറിന്റെ സഹോദരപുത്രനുമാണ് അജിത് പവാർ. അടുത്ത മാസം 21 ന് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു രാജി വെച്ചത്.
മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കില്‍ 25,000 കോടി രൂപയുടെ ക്രമക്കേട് ആരോപിച്ചാണ് അജിത് പവാറിനും ശരത് പവാറിനുമെതിരെ കഴിഞ്ഞ ദിവസമാണ് ഇഡി കേസെടുത്തത്. ഇരുവരും ആരോപണം നിഷേധിക്കുകയും കേന്ദ്രം രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.
Post Your Comments