മലപ്പുറം: ഇസ്ലാമിലേക്ക് മതം മാറിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കൊടിഞ്ഞ ഫൈസലിന്റെ കുടുംബത്തിലെ എട്ട് പേർ ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചതായി പൊന്നാനിയിലെ മൗനാത്തുള്‍ ഇസ്ലാം സഭയില്‍ രേഖപ്പെടുത്തി. ഫൈസലിന്റെ മരണത്തിന് ശേഷം അമ്മ മീനാക്ഷിയും ഇസ്ലാം സ്വീകരിച്ചിരുന്നു.
മതം മാറുന്നതിന് മുന്‍പ് അനില്‍കുമാറെന്നായിരുന്നു ഫൈസലിന്റെ പേര്. ഗള്‍ഫിലേക്ക് ഞായറാഴ്ച പോകാനിരിക്കേ തന്നെ കാണാനെത്തിയ ഭാര്യ പിതാവിനെ കൂട്ടിക്കൊണ്ടു വരാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ സമയത്ത് തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വെച്ചാണ് ഫൈസൽ കൊല്ലപ്പെടുന്നത്. തലയ്ക്കും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ഫൈസലിന്റെ ഭാര്യാസഹോദരന്‍ ഉൾപ്പെടെ 16 പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി.
Post Your Comments