
വണ്ടി പിടിച്ചു ജോലി വരുമോ എന്നൊക്കെ തമാശയ്ക്ക് പറയാറുണ്ടെങ്കിലും ഇപ്പോള്‍ ഇത് നടപ്പിലാക്കാന്‍ പോവുന്നത് ആന്ധ്ര സര്‍ക്കാറാണ്. വിശാഖ പട്ടണത്തെ യുവാക്കള്‍ക്ക് ഇനി ജോലി തേടി നടക്കണ്ട. അവരെ സഹായിക്കാനായി ഉദ്യോഗരഥം നിരത്തിലിറങ്ങി കഴിഞ്ഞു. തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിയിക്കാനും അതിനുവേണ്ടി രജിസ്റ്റര്‍ ചെയ്യാനുമുള്ള സൗകര്യങ്ങളും ഈ സംരഭം ഒരുക്കും. ഇതുകൂടാതെ,ജോലിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി പറയാനും വാനില്‍ ആളുകളുണ്ടാവും. ഇതോടൊപ്പം, സ്ഥാപനങ്ങളില്‍ നിന്ന് ഒഴിവുകള്‍ ശേഖരിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.
സൗചന്യമായ രാജിസ്ട്രേഷനോടൊപ്പം മൊബൈല്‍ വഴിയും ആവശ്യക്കാരെ വിവരം അറിയിക്കും. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പും ഇറക്കിയിട്ടുണ്ട്. ഈ പദ്ധതി ആദ്യം തുടക്കമിട്ടത് വിജയവാഡയിലായിരുന്നു.
Post Your Comments