Latest NewsCricketSports

വനിതാ ലോകകപ്പ് കിരീടത്തിൽ മുത്തമിടാനാകാതെ ഇന്ത്യ

ലോര്‍ഡ്സ് ; വനിതാ ലോകകപ്പ് കിരീടത്തിൽ മുത്തമിടാനാകാതെ ഇന്ത്യ. 9 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത്. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ട്ടത്തിൽ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മറികടക്കാനായില്ല.

പൂനം റൗത് (86),ഹർമൻപ്രീത് കൗർ (51) ക്യാപ്റ്റൻ മിതാലി രാജ് (17), വേദ കൃഷ്‍ണമൂർത്തി (35), ദീപ്തി ശർമ്മ (14) എന്നിവർ ഇന്ത്യയുടെ റൺ വേട്ടയിൽ നിർണ്ണായക പങ്കു വഹിച്ചെങ്കിലും കിരീടം സ്വന്തമാക്കാനായില്ല. ഇത്തവണ കിരീടം നേടാനാകാതെയാണ് മിഥാലി രാജ് മുതിർന്ന താരം ജുലന്‍ ഗോസ്വാമി എന്നിവർ ക്രിക്കറ്റിനോട് വിട പറയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button