Latest NewsKerala

വിന്‍സെന്റ് എംഎല്‍എയെ പിന്തുണച്ച് വീട്ടമ്മയുടെ സഹോദരിയും പുരോഹിതനും

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച വിന്‍സെന്റ് എംഎല്‍എയെ പിന്തുണച്ച് പുരോഹിതനും വീട്ടമ്മയുടെ സഹോദരിയും. വീട്ടമ്മ ഉന്നയിച്ച ആരോപണങ്ങളില്‍ സത്യസന്ധതയില്ലെന്നാണ് പറയുന്നത്. ആരോപണം അവിശ്വസനീയമാണെന്നും പരാതിക്കാരിയുടെ സഹോദരി പ്രതികരിച്ചു.

പരാതിക്കാരി മാനസികസമ്മര്‍ദത്തിന് ചികില്‍സ തേടിയിരുന്നു. കുറേവര്‍ഷമായി മരുന്ന് കഴിക്കുന്നതായി അറിയാം. പരാതി രാഷ്ട്രീയപ്രേരിതമെന്ന് വിശ്വസിക്കുന്നു. സഹോദരീ ഭര്‍ത്താവ് എല്‍ഡിഎഫിലാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ പിന്തുണയുണ്ടെന്നാണ് കരുതുന്നതെന്നും പരാതിക്കാരിയുടെ സഹോദരി പറയുന്നു.

കോവളം എംഎല്‍എ എം.വിന്‍സന്റിനെതിരെ മൊഴി നല്‍കിയില്ലെന്ന് ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഇടവക വികാരി ഫാദര്‍ ജോയ് മത്യാസ് പറഞ്ഞു. പരാതിക്കാരി തന്നെവന്നു കണ്ടിരുന്നു. എന്നാല്‍, എംഎല്‍എ പീഡിപ്പിച്ചെന്ന് പറഞ്ഞില്ലെന്നും ഫാ. ജോയ് മത്യാസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button