ചന്തമുക്കിലെ ജനങ്ങള്‍ക്ക് ക്ഷീണം കുറവാണെന്ന് പറയാറുണ്ട്. കാരണം വേറൊന്നുമല്ല, ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയാവുന്ന വലിയൊരു ആല്‍മരം ഇവിടുണ്ട്. കൊമ്പുകള്‍ നാലു ഭാഗത്തേക്ക് നീണ്ടു, നിറയെ ഇലകളുമായി ഈ ആല്‍മരം കാവല്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ടു തികയുന്നു. കുളിരു മാത്രം പകരുന്ന മരം, വഴിയോരക്കച്ചവടക്കാര്‍ക്കും ആശ്വാസമാണ്.
കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.കെ തമ്പുപിള്ളയുടെ നേതൃത്വത്തില്‍ നട്ടതാണ് ഈ മരം. ഈ ആലയം ഇവിടുത്തെ തൊഴിലാളികള്‍ക്ക് സ്വന്തം വീടുപോലെയാണ്. ഇവിടെ ഇരിക്കാനും കിടക്കാനുമോക്കെയായി പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. പിന്നെ, ജാതിയും മതവും പറഞ്ഞ് ഇവിടെ ചെന്നിരിക്കം എന്നോര്‍ക്കണ്ട. രാഷ്ട്രീയം പറയാം, എങ്കിലും അതിരു കടക്കരുതെന്ന് മാത്രം.
ഇവിടെ കാണുന്ന ഈ പച്ചപ്പും മാനുഷികമായ സ്നേഹവും എത്ര കാലം ഉണ്ടാവുമെന്നറിയില്ലെങ്കിലും ഈ ആല്‍മരം പകരുന്നത് ശുദ്ധമായ വായുവാണ്, അതും കലര്‍പ്പില്ലാത്ത സ്നേഹത്തോടെ!
Post Your Comments