1. ബീഫ് കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സ്
മുപ്പത് പേജുകളുള്ള ചിത്രകഥയിലൂടെയാണ് ഫ്രാന്‍സ്,ഇന്ത്യയിലെ ഗോ രക്ഷകരുടെ ക്രൂരത ചിത്രീകരിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്യം ഡെ തെമാറിസാണ് ചിത്രകഥയുടെ രചയിതാവ്. ഇന്ത്യയെ ഹിന്ദു രാഷട്രമാക്കി മാറ്റുന്നതിന് ഹിന്ദുത്വ ദേശീയ വാദികള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ഫ്രഞ്ച് ജനതയെ പരിചയപ്പെടുത്തുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം. ഗോവധത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഗോ രക്ഷകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതാക്കളെയും ചിത്രകഥയില്‍ സൂചിപ്പിക്കുന്നുണ്ട്.
2. സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം.
ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ നടപടി. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, സ്കൈപ്പ് തുടങ്ങി എല്ലാ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകള്‍ക്കും നിയന്ത്രണം ബാധകമാണ്. വാട്സ്ആപ്പ് പ്രൈവസി പോളിസി കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രം ഇങ്ങനെയൊരു നിര്‍ദേശം വെച്ചത്. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള ആക്രമണമാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.
3. മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കേണ്ടെന്ന് ബിജെപി നേതൃത്വം.
കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായ മെഡിക്കല്‍ കോളേജ് കോഴയുമായി
ബന്ധപ്പെട്ട സാമ്പത്തിക തിരിമറിയും മലബാറിലെ ചില പ്രമുഖ നേതാക്കളുടെ കോഴ ഇടപാട് സംബന്ധിച്ച അന്വേഷണവുമാണ് നിശ്ചലമാകുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ കോഴിക്കോട് നടന്ന ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക തിരിമറി നടന്നുവെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ മുന്‍പോട്ട് കൊണ്ടുപോകേണ്ടെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടാവുന്നത്.
4. 33 ശതമാനാം ബാലവിവാഹങ്ങളും ഇന്ത്യയില്‍.
ആക്ഷന്‍ എയ്ഡ് സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 18 തികയും മുന്‍പ് വിവാഹിതരാകുന്നവര്‍ പത്തു കോടിയാണ്. ഇതില്‍ തന്നെ, കൌമാര പ്രായത്തില്‍ വിവാഹിതരാവുന്നവരില്‍ അധികവും പെണ്‍കുട്ടികളാണ്. ഓരോ മിനുട്ടിലും കുറഞ്ഞത് 28 ബാലവിവാഹങ്ങള്‍ ലോകത്ത് നടക്കുന്നതായും പഠനം വ്യക്തമാക്കുന്നു. ഇതില്‍, കുറഞ്ഞത് രണ്ടു വിവാഹങ്ങള്‍ ഇന്ത്യയില്‍ നിന്നാണ്. കൂടാതെ, ജര്‍മ്മനി പോലുള്ള രാജ്യങ്ങളുടെ ജനസംഖ്യയേക്കാള്‍ അധികമാണ് ഇന്ത്യയിലെ ബാലവിവാഹങ്ങളെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
5. ജയിൽജീവിതം ആസ്വദിക്കാന്‍ അവസരമൊരുക്കി തെലങ്കാന സര്‍ക്കാര്‍.
സംസ്ഥാനത്തെ രണ്ടുനൂറ്റാണ്ടു പഴക്കമുള്ള സംഗാറെഡ്ഡി ജയിലാണ്, ‘ഫീൽ ദി ജയിൽ’ എന്ന വിനോദസഞ്ചാര പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്.ജയിലിലാകാന്‍ ഒരുപാട് വഴികളുണ്ടെങ്കിലും വെറും അഞ്ഞൂറു രൂപ കൊടുത്ത് ജയിൽജീവിതം ആസ്വദിക്കാന്‍
അവസരമൊരുക്കിയിരിക്കുന്നത് തെലങ്കാന സംസ്ഥാനമാണ്. ഒരു രാത്രി ജയിലിനകത്തു ചെലവിടുന്നതോടുകൂടി കൊളോണിയൽ കാലത്തെ തടങ്കൽപാളയത്തിന്റെ ഫീൽ അനുഭവിക്കാൻ കഴിയും. മൂന്നു ചുവരുകൾക്കും, ഇരുമ്പഴികൾക്കുമിടയിലെ ഏകാന്തജീവിതം അറിയാന്‍ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുകയാണ് ഈ ജയിൽ മ്യൂസിയം.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ, ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്‍ ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
2. കേന്ദ്ര സ്മാര്‍ട് സിറ്റി തലവനായി മുഹമ്മദ് ഹനീഷ് സ്ഥാനമേറ്റു. ഇഴഞ്ഞു നീങ്ങുന്ന പദ്ധതിക്ക് മുന്‍ഗണന നല്‍കി അതിവേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
3. ആര്‍എസ്എസും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന്‍, ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാശ്മീര്‍ പ്രശ്നത്തില്‍ കേന്ദ്രം സ്വീകരിച്ചുവരുന്ന നിലപാടുകളേയും അദ്ദേഹം വിമര്‍ശിച്ചു.
4. ഖത്തറിന്റെ പരമാധികാരവുമായി ബന്ധപ്പെടാത്ത എല്ലാ നയതന്ത്ര ചർച്ചകൾക്കും തയ്യാറാണെന്ന് ഖത്തർ അമീർ. ഖത്തറിന് മേൽ ഉണ്ടായ ഉപരോധത്തിനു ശേഷം ആദ്യമായാണ് അമീർ പ്രസ്താവന നടത്തിയത്.
5. ടോള്‍ കമ്പനിക്ക് പിന്തുണയുമായി ദേശീയ പാത അതോറിറ്റി . എത്ര തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കണമെന്ന് പുതിയ വിജ്ഞാപനത്തില്‍ പറയുന്നു.
6. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് മാനേജ്മെന്റുകള്‍
Post Your Comments