ആലപ്പുഴ: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി വില്‍പ്പനക്കാര്‍ പുതിയ രൂപത്തിലും നിറത്തിലും ലഹരി വസ്തുക്കള്‍ വന്‍തോതില്‍ വിറ്റഴിയ്ക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റിക്കര്‍ രൂപത്തിലുള്ള ലഹരി ഉല്‍പ്പന്നങ്ങളാണ് വിദേശരാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ സംസ്ഥാനത്തേക്ക് പ്രവഹിക്കുന്നത്. എല്‍.എസ്.ഡി. സ്റ്റാമ്പ് എന്നറിയപ്പെടുന്ന ലഹരി മരുന്നു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് തപാല്‍ മാര്‍ഗമാണ് എത്തിക്കുന്നതെന്നാണ് വിവരം. അരൂരില്‍ അടുത്തിടെ ലഹരിമരുന്നുകളുമായി പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇതു കണ്ടെത്തിയത്.
ഓണ്‍ലൈനിലൂടെ നടക്കുന്ന വിപണനത്തില്‍ പങ്കാളികളാവുന്നവരില്‍ ഏറിയ പങ്കും യുവാക്കളാണ്. ഈ മയക്കുമരുന്ന് സ്റ്റിക്കര്‍ രൂപത്തിലും ലഭ്യമാണ്. ഇതിന്റെ നാലിലൊരു ഭാഗം നാവിനടിയില്‍ വച്ചാല്‍ പോലും 18 മണിക്കൂറോളം ലഹരിയിലാകും. കുട്ടികളുടെ കൈവശം ഇതു കണ്ടാല്‍ സ്റ്റിക്കര്‍ ആണെന്ന് കരുതി ഒഴിവാക്കാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് എക്സൈസ് വിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്
Post Your Comments