ക്യാമറകള്‍ അടങ്ങിയ സ്നാപ് ചാറ്റ് കണ്ണടകള്‍ തടയാന്‍ അതിര്‍ത്തികളിലും എയര്‍പോര്‍ട്ടുകളിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് സൗദി കസ്റ്റംസ് നിര്‍ദേശം നല്‍കി. ചാരവൃത്തിക്കും രഹസ്യമായി പലതും ചിത്രീകരിക്കാനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നേരത്തെ തന്നെ വിലക്കിയിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിവുള്ള സ്നാപ് ചാറ്റ് ക്യാമറ കണ്ണുകള്‍, ആളുകള്‍ സൗദിയില്‍ ഉപയോഗിച്ചു തുടങ്ങിയതിനെ തുടര്‍ന്നാണ് സൗദി കസ്റ്റംസ് അടിയന്തര നിര്‍ദേശം നല്‍കിയിരിക്കുന്നത്. 130 ഡോളര്‍ വിലയുള്ള ഈ കണ്ണടകളില്‍ 30 സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ചിത്രീകരിക്കാനും സൂക്ഷിക്കാനും സാധിക്കും.
Post Your Comments