ഷവോമിയുടെ ഏറ്റവും വിലകുറഞ്ഞ ടെലിവിഷന്‍ പുറത്തിറങ്ങി. 32 ഇഞ്ച് ഡിസ്‌പ്ലേ ഉള്ള എം.ഐ TV 4Aക്ക് ഇന്ത്യന്‍ രൂപ 10,500 രൂപയാണ് വില. ഷവോമിയില്‍ നിന്നുള്ള ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ടിവിയാണിത്. നിലവില്‍ ചൈനയില്‍ മാത്രമാണ് ടി.വി അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ മറ്റ് രാജ്യങ്ങളിലേക്കും പുതിയ ടിവി എത്തിക്കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ജൂലൈ 23 മുതലാണ് ചൈനയില്‍ ഷവോമി എം.ഐ ടിവി4 വില്‍പ്പന ആരംഭിക്കുന്നത്.
1.5 ജിഗാ ഹെര്‍ട്‌സ് ക്വാഡ് കോര്‍ കോര്‍ടെക്‌സ് എ53 പ്രോസസറാണ് ടിവിയ്ക്ക് കരുത്ത് പകരുന്നത്. 1 ജി.ബി റാമും, 4ജി.ബി ഇന്റേണല്‍ മെമ്മറിയും, യു.എസ്.ബി കണക്ടിവിറ്റിയും, വൈഫൈയും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ടിവിയിലുണ്ട്. ശബ്ദ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും ടിവിയില്‍ സൗകര്യമുണ്ട്. ഒപ്പം എ.വി പോര്‍ട്ടും ടിവിയെ വ്യത്യസ്തമാക്കുന്നു.
Post Your Comments