ന്യൂഡല്‍ഹി: വീടിന് പുറത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മകനെ തടഞ്ഞ പോലീസുകാരനെ മാതാപിതാക്കള്‍ മര്‍ദ്ദിച്ചു. നോര്‍ത്ത് ഡല്‍ഹിയിലെ ബുറൈ മേഖലയിലാണ് സംഭവം. സ്റ്റമ്പും ബാറ്റും ഉപയോഗിച്ച് ദമ്പതികള്‍ അയല്‍ക്കാരനായ പോലീസ് കോണ്‍സ്റ്റബിള്‍ സത്യേന്ദര സിംഗിനെ ആക്രമിക്കുകയായിരുന്നു.
ബുറൈയിലെ ഹര്‍ദേവ് നഗറിലുള്ള തെരുവില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുട്ടി സ്റ്റമ്പ് കൊണ്ട് പോലീസുകാരന്റെ കാറില്‍ പോറലുണ്ടാക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട സത്യേന്ദര 13 വയസുകാരനെ തടയുകയും മറ്റൊരിടത്ത് പോയി ക്രിക്കറ്റ് കളിക്കാനും ആവശ്യപ്പെട്ടു.
എന്നാല്‍ മറുപടിയായി ചീത്ത വാക്കുകള്‍ പറഞ്ഞതോട സത്യേന്ദര കുട്ടിയെ അടിച്ചു. എന്നാല്‍ ഇതില്‍ പ്രകോപിതരായ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസുകാരനെ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ സത്യേന്ദരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അരുണ്‍ സിംഗ്, ഭാര്യ ആര്‍തി എന്നിവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.
Post Your Comments