ഒന്നാമനായി ഉസൈൻ ബോൾട്ട്. മൊണോക്കോ ഡയമണ്ട് ലീഗിൽ 100 മീറ്റർ 9.95 സെക്കന്റിലാണ് ജമൈക്കൻ താരമായ ഉസൈൻ ബോൾട്ട് ഫിനിഷ് ചെയ്‌തത്. ഈ വർഷത്തിൽ ഇത് ആദ്യമായാണ് 10 സെക്കന്റിനകത്ത് 100 മീറ്റർ ഓട്ടം ബോൾട്ട് ഫിനിഷ് ചെയുന്നത്. 8 തവണ ഒളിമ്പിക്സ് ജേതാവായ ബോൾട്ട് അടുത്തമാസം ലണ്ടനിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പോടെ വിരമിക്കുമെന്നാണ് സൂചന. 100 മീറ്റർ, 400 മീറ്റർ റിലേ എന്നിവയിലാണ് ഉസൈൻ ബോൾട്ട് മത്സരിക്കുക.
Post Your Comments