മലപ്പുറം: കൊച്ചിയിൽ അക്രമിക്കപ്പെട്ട നടിയുടെ പേര് പരമാർശിച്ച് ഭരണപക്ഷ എംഎൽഎയും. എ.എൻ.ഷംസീറാണ് ഇപ്പോൾ വിവാദ പരമാർശം നടത്തിയിരിക്കുന്നത്. മൂന്നുതവണയാണ് എംഎൽഎ നടിയുടെ പേര് പറഞ്ഞത്. മലപ്പുറത്ത് ഡിവൈഎഫ്ഐ ജില്ലാ കണ്വൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴാണ് സംഭവം.
ഇപ്പോൾ ഉമ്മൻചാണ്ടിയാണ് മുഖ്യമന്ത്രിയെങ്കിൽ നടിയെയും ദിലീപിനെയും വിളിച്ച് കോടികൾ വാങ്ങി കുറച്ചു തുക നടിക്ക് കൊടുത്തു കേസ് ഒത്തുതീർക്കുമായിരുന്നു. ഈ പരമാർശം നടത്തുന്ന അവസരത്തിലാണ് ഷംസീർ നടിയുടെ പേര് പറഞ്ഞത്. ഇരയുടെ പേര് പറയരുതെന്ന നിയമം പരസ്യമായി ലംഘിച്ച എംഎൽഎയുടെ നടപടി വിവാദമായിരിക്കുകയാണ്.
Post Your Comments